ലോക- ചാപ്റ്റർ വൺ: ചന്ദ്രയ്ക്ക് യുഎ സർട്ടിഫിക്കറ്റ്; റിലീസ് 28ന്

കൊച്ചി: ലോക- ചാപ്റ്റർ വൺ: ചന്ദ്രയുടെ സെൻസറിംഗ് പൂർത്തിയായി. യുഎ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ലോക- ചാപ്റ്റർ വൺ ഓണം റിലീസായി ആഗസ്ത് 28ന് ആഗോള റിലീസായെത്തും. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും ഡൊമിനിക് അരുൺ ആണ് നിർവഹിച്ചത്.
തമിഴിൽ എജിഎസ് സിനിമാസും കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസും വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ സിതാര എൻ്റർടെയ്ൻമെൻ്റ്സും നോർത്ത് ഇന്ത്യയിൽ പെൻ മരുധാരുമാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
സൂപ്പർഹീറോയായ ചന്ദ്രയായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി എന്ന കഥാപാത്രമാണ് നസ്‌ലൻ അവതരിപ്പിക്കുന്നത്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്.
ഛായാഗ്രഹണം- നിമിഷ് രവി, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റർ- ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ- ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ- ബംഗ്ലാൻ, കലാസംവിധായകൻ- ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്- റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്- സുജിത്ത് സുരേഷ്, പിആർഒ- ശബരി.









0 comments