ത്രില്ലറിന് ഭാഷയില്ലെന്നുറപ്പിച്ച് 'കൈതി'ക്ക് മലേഷ്യൻ റീമേക്ക്; ടീസർ ഹിറ്റ്

ചെന്നൈ: ഒറ്റ രാത്രിയിലെ കഥ, ആദ്യാവസാനം സീറ്റ് എഡ്‌ജ് മൂഡിൽ കാണാനാകുന്ന ചിത്രം, പൊടിപാറുന്ന ഇടി എന്നിങ്ങനെ പല വിശേഷണങ്ങളാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കാർത്തി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കൈതിക്കുള്ളത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കമിട്ടുകൊണ്ട് 2019ലായിരുന്നു റിലീസ്. നിലവിൽ ‘കൈതി 2’ന്റെ പണിപ്പുരയിലാണ് ലോകേഷ്.
എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലർ ചിത്രമായ ‘കൈതി’ക്ക് മലേഷ്യൻ റീമേക്ക് അണിയറയിലൊരുങ്ങുന്നു എന്നതാണ് പുതിയ വാർത്ത. ‘ബന്ദുവാൻ’ എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു.
മലേഷ്യൻ സംവിധായകൻ ക്രോൾ അസ്രിയാണ് സംവിധാനം. ഡാറ്റോ ആരോൺ അസീസാണ് നായകനായ ഡാലിയായി എത്തുന്നത്. ഡ്രീം വാരിയർ പിക്ചേഴ്സുമായി ചേർന്ന് എൻടോം ആണ് നിർമാണം. നവംബർ ആറിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.









0 comments