ഇടിപ്പടവുമായി കളംപിടിക്കാൻ ഷാജി കൈലാസും ജോജു ജോര്‍ജും മൂന്നാറിൽ

തിരുവനന്തപുരം: ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനംചെയ്യുന്ന 'വരവ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം ചൊവ്വാഴ്ച മൂന്നാറില്‍ ആരംഭിച്ചു.
പൂര്‍ണ്ണമായും ആക്ഷന്‍ ത്രില്ലര്‍ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആക്ഷന്‍ കോറിയോഗ്രാഫേഴ്‌സുകളായ കലൈകിംഗ്സ്റ്റണ്‍, ഫീനിക്‌സ് പ്രഭു, സ്റ്റണ്ട് സില്‍വ, കനല്‍ക്കണ്ണന്‍ എന്നിവര്‍ ഫൈറ്റ് രംഗങ്ങള്‍ ഒരുക്കും. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മിക്കുന്നത്. ജോമി ജോസഫ് കോ-പ്രൊഡ്യൂസറാണ്.
മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, സുകന്യ, ബാബുരാജ്, വിന്‍സി അലോഷ്യസ്, സാനിയ ഇയ്യപ്പന്‍, അശ്വിന്‍ കുമാര്‍, അഭിമന്യു ഷമ്മി തിലകന്‍, ബിജു പപ്പന്‍, ബോബി കുര്യന്‍, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോള്‍, കോട്ടയം രമേഷ്, ബാലാജി ശര്‍മ, ചാലി പാലാ, രാധികാ രാധാകൃഷ്ണന്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.









0 comments