ഗാട്ട കുസ്തി 2 എത്തുന്നു: പ്രൊമോ ടീസർ പുറത്തിറങ്ങി

ഗാട്ട കുസ്തി 2 പ്രൊമോ ടീസർ
കൊച്ചി: മലയാളി താരം ഐശ്വര്യ ലക്ഷ്മി മുഖ്യ കഥാപാത്രമായെത്തിയ തമിഴ് ചിത്രം ഗാട്ട കുസ്തിക്ക് രണ്ടാം ഭാഗം എത്തുന്നു. സിനിമയുടെ ഔദ്യോഗിക പ്രൊമൊ ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കി. വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രമാണിത്. ഐശ്വര്യ ലക്ഷ്മിയുടെ തകർപ്പൻ പെർഫോമൻസ് ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന ആകർഷണം. മലയാളിയായ പെൺകുട്ടിയെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ആദ്യ ഭാഗത്തിൽ അണിനിരന്ന ആളുകള്‍ തന്നെയാകും രണ്ടാം ഭാഗത്തിലും ഉണ്ടാകുക. ആദ്യ ചിത്രത്തിന് കിട്ടിയ സ്വീകാര്യത രണ്ടാം ഭാഗത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.









0 comments