'ലോക ഉടനെ ഓടിടിയിലേക്കില്ല'; വ്യാജവാർത്തകളോട് പ്രതികരിച്ച് ദുൽഖർ സൽമാൻ

'ലോക: ചാപ്റ്റർ 1 - ചന്ദ്ര' ഉടനെ ഓ ടി ടി റിലീസിനില്ലെന്ന് ദുൽഖർ സൽമാൻ. ലോകയുടെ ഓ ടി ടി റീലീസിനെ സംബന്ധിച്ച വ്യാജവാർത്തകൾ പരക്കുന്ന സാഹചര്യത്തിലാണ് ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പോസ്റ്റ്. മറ്റ് ഓണചിത്രങ്ങളൊക്കെ ഓ ടി ടി റിലീസിനൊരുങ്ങുമ്പോൾ ലോകയും ഉടനെ ഓ ടി ടിയിലേക്ക് എന്നതാണ് പരക്കുന്ന വാർത്തകൾ. ഇത്തരം വ്യാജവാർത്തകൾ അവഗണിക്കണമെന്നും ദുൽഖർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ആഗോളതലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണ് ഇപ്പോൾ ലോക. എമ്പുരാന്റെ 268 കോടി കളക്‌ഷൻ റെക്കോർഡിനെ കല്യാണി പ്രിയദർശൻ മുഖ്യകഥാപാത്രമായ ലോക മറികടന്നത് റിലീസ് ചെയ്ത് വെറും രണ്ടാഴ്ച കൊണ്ടാണ്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ തെലുഗ്, തമിഴ്, ഹിന്ദി പതിപ്പുകളും ബോക്സ് ഓഫീസിൽ വലിയ കളക്ഷൻ നേടുകയാണ്. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപനയാണ് ‘ലോക’യുടേത്.









0 comments