ട്രാക്ക്‌ മാറ്റാൻ പ്രേംകുമാർ; ഫഹദ് ഫാസിലിനെ നായകനാക്കി ആക്ഷൻ ത്രില്ലർ ലോഡിങ്

fahad premkumar
വെബ് ഡെസ്ക്

Published on Sep 10, 2025, 10:32 AM | 1 min read

തിരുവനന്തപുരം: ഫീൽഗുഡ്‌ ചിത്രങ്ങളാൽ ഹിറ്റ്മേക്കറായ സംവിധായകനാണ്‌ പ്രേംകുമാർ. ‘96’, ‘മെയ്യഴകൻ’ എന്നീ ചിത്രങ്ങൾ പ്രേക്ഷകർക്ക്‌ തന്ന സന്തോഷം ചെറുതായിരുന്നില്ല. എന്നാൽ ട്രാക്ക്‌ മാറ്റാൻ ഒരുങ്ങുകയാണ്‌ സംവിധായകൻ.


ഫഹദ് ഫാസിലിനെ നായകനാക്കി ആക്ഷൻ ത്രില്ലർ ചിത്രം വരുമെന്ന വിവരം ഒരുയൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രേംകുമാർ തന്നെയാണ്‌ പങ്കുവച്ചത്. ചിയാൻ വിക്രമിനെ നായകനാക്കി പ്രേംകുമാർ ഒരുക്കുന്ന ചിത്രത്തിന് മുൻപ് ആയിരിക്കും ഫഹദ് ഫാസിൽ ചിത്രമെത്തുക.


‘ചിയാൻ വിക്രം സിനിമയുടെ കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. അതിന് മുൻപായി ഫഹദ് ഫാസിലിനെ നായകനാക്കി ചിത്രമൊരുക്കും. എന്റെ മുൻ സിനിമകളുടെ ജോണർ ആയിരിക്കില്ല ഈ ചിത്രത്തിന്. എന്നാൽ പ്രേക്ഷകർക്ക്‌ ഇഷ്‌ടപ്പെടുന്ന ഇമോഷണൽ കണക്ഷൻ സിനിമയ്ക്കുണ്ടാകും. ഫഹദിനെവച്ചുള്ള ത്രില്ലർ ചിത്രം 4 വർഷമായി എന്റെ മനസിലുണ്ട്.’– പ്രേംകുമാർ പറഞ്ഞു.


2026 ജനുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ്‌ തീരുമാനം.
















deshabhimani section

Related News

View More
0 comments
Sort by

Home