അനിമൽ ട്രിലജിയിലെ അവസാന അധ്യായം നാളെ ; മൃഗസാന്നിധ്യമുള്ള കഥാലോകത്തെ കുറ്റകൃത്യങ്ങളും ആത്മസംഘർഷങ്ങളുമാകുമോ എക്കോ?

കിഷ്കിന്ധ കാണ്ഡം, വെബ് സീരീസായ കേരള ക്രൈം ഫയൽസ്: സീസൺ 2 എന്നിവയ്ക്ക് ശേഷം ബാഹുലിന്റെ 'അനിമൽ ട്രിലജി'യിലെ അവസാന അധ്യായമാണ് 'എക്കോ' വെള്ളിയാഴ്ച പ്രദർശനത്തിന് എത്തും. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് മൂന്നു കഥകളിലും വിഷയമാകുന്നത്.
മിസ്റ്ററി ത്രില്ലർ ചിത്രമായ 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം സംവിധായകൻ ദിൻജിത്ത് അയ്യത്താനും എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. എക്കോയുടെ അടുത്തിടെ പുറത്തിറങ്ങിയ ടീസർ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സന്ദീപ് പ്രദീപ് സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ സന്ദീപിൻറെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിനീത്, അശോകൻ, നരേൻ, ബിനു പപ്പു, ബിയാന മോമിൻ, സിം സി ഫീ, എൻ ജി ഹങ് ഷെൻ, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കിഷ്കിന്ധ കാണ്ഡത്തിൻറെ എഡിറ്റർ സൂരജ് ഇഎസും സംഗീതസംവിധായകൻ മുജീബ് മജീദും എക്കോയുടെ ഭാഗമായുണ്ട്.









0 comments