'എമ്പുരാന്റെ ' വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി സൈബർസിസ്റ്റംസ് ഓസ്ട്രേലിയ

മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്‌ജറ്റ് ചിത്രം എമ്പുരാന്റെ വേൾഡ് വൈഡ് റിലീസിൻ്റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി സൈബർസിസ്റ്റംസ് ഓസ്ട്രേലിയ. ജിസിസി, അമേരിക്ക എന്നിവിടങ്ങൾ ഒഴികെയുള്ള ഓവർസീസ് റൈറ്റ്സ് ആണ് സൈബർസിസ്റ്റംസ് സ്വന്തമാക്കിയിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഓരോ രാജ്യത്തെയും സമയമനുസരിച്ച് റിലീസുകളിൽ മാറ്റമുണ്ടാകും. ഇന്ത്യയിൽ ആദ്യ ഷോ മാർച്ച് 27ന് പുലർച്ചെ ആറ് മുതലായിരിക്കും ആരംഭിക്കുകയെന്ന് ചിത്രത്തിൻ്റെ നിർമാതാക്കൾ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 11 വർഷങ്ങളായി ഓവർസീസ് വിതരണ രംഗത്ത് നിറസാന്നിധ്യമാണ് ഷിബു ജോണിൻ്റെ നേതൃത്വത്തിലുള്ള സൈബർസിസ്റ്റംസ് ഓസ്ട്രേലിയ.
മാർക്കോ, ബാറോസ്, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാ ചിത്രം, പണി, മഞ്ഞുമ്മൽ ബോയ്സ്, മലൈകൊട്ടെ വാലിബൻ, ലിയോ, റിലീസിന് ഒരുങ്ങുന്ന മരണമാസ്, ലൗലി തുടങ്ങിയ സിനിമകളുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്തിരിക്കുന്നത് സൈബർസിസ്റ്റംസ് ഓസ്ട്രേലിയയാണ്. ഇതാദ്യമായാണ് എംപുരാനിലൂടെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കുന്നത്. കൂടാതെ എംപുരാൻ്റെ റിലീസിന് മുന്നോടിയായി മാർച്ച് 20ന് ചിത്രത്തിൻ്റെ ആദ്യ പാർട്ടായ 'ലൂസിഫർ' റീ-റിലീസ് ചെയ്യാൻ ഒരുങ്ങുകയുമാണ്.
2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്. മോഹൻലാൽ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരുമെത്തുന്നു.
മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സുജിത് വാസുദേവാണ്. എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പിആർഒ: പി ശിവപ്രസാദ്









0 comments