‘തലയും പിള്ളേരും’ വീണ്ടുമെത്തുന്നു; ഛോട്ടാ മുംബൈ മെയ് 21ന് റീ റിലീസ് ചെയ്യും

Chottamumbai
വെബ് ഡെസ്ക്

Published on May 05, 2025, 05:44 PM | 1 min read

കൊച്ചി: മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈ മെയ് 21ന് വീണ്ടും തിയേറ്ററുകളിലെത്തും. 18 വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്‍റെ ജന്മദിനത്തിലാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. റീ റിലീസ് പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.





അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം 2007ലാണ് തിയേറ്ററുകളിലെത്തിയത്. ബെന്നി പി നായരമ്പലമാണ് രചന നിർവഹിച്ചത്. മണിയൻ പിള്ള രാജുവാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. ദേവദൂതന് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ 4k ഡോൾബി അറ്റ്മോസിൽ റിമാസ്റ്ററിങ് ചെയ്യുന്നത്.


തല എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം റീ–റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ഛോട്ടാ മുംബൈ.



deshabhimani section

Related News

View More
0 comments
Sort by

Home