പ്രീ റിലീസ് ടീസറുമായി ബസൂക്ക: നാളെ മുതൽ തിയറ്ററുകളിൽ

കൊച്ചി : റിലീസിനു മുന്നോടിയായി പ്രീ റിലീസ് ടീസർ പുറത്തിറക്കി ബസൂക്കയുടെ അണിയറപ്രവർത്തകർ. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നാളെ മുതൽ തിയറ്ററുകളിലെത്തും. ഗെയിം ത്രില്ലർ സിനിമയായ ബസൂക്ക
തിയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസോസിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമിച്ചത്.
മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഹക്കിം ഷാജഹാൻ, ഡീൻ ഡെന്നിസ്, സുമിത് നേവൽ (ബ്രിഗ് ബി ഫെയിം) ദിവ്യാപിള്ള, ഐശ്യര്യാ മേനോൻ, സ്ഫടികം ജോർജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം - സായ്ദ് അബ്ബാസ്. ഛായാഗ്രഹണം- നിമിഷ് രവി. എഡിറ്റിങ് - നൗഫൽ അബ്ദുള്ള.
സ്റ്റെലിഷ് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളുമൊക്കെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു. 1 മിനിറ്റും 12 സെക്കൻഡും ദൈർഘ്യമുള്ള പ്രീ റിലീസ് ടീസറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.









0 comments