ബാഫ്റ്റ പുരസ്കാരം: കോൺക്ലേവ് മികച്ച ചിത്രം, ബ്രൂട്ടലിസ്റ്റിന് നാല് അവാർഡ്

adrien brody, Mikey Madison
ലണ്ടൻ : 78ാമത് ബ്രിട്ടിഷ് അക്കാദമി ഫിലിം അവാർഡുകൾ (ബാഫ്റ്റ- BAFTA) പ്രഖ്യാപിച്ചു. എഡ്വാർഡ് ബെർജറിന്റെ കോൺക്ലേവാണ് മികച്ച ചിത്രം. ഒരു ഡസനിലധികം വിഭാഗത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രം നാല് പുരസ്കാരങ്ങളാണ് നേടിയത്. മികച്ച ചിത്രത്തിനു പുറമെ മികച്ച ബ്രിട്ടിഷ് ചിത്രം, മികച്ച അവലംബിത തിരക്കഥ, എഡിറ്റിങ് എന്നീ പുരസ്കാരങ്ങളും ചിത്രം നേടി.
ബ്രാഡി കോർബെറ്റ് സംവിധാനം ചെയ്ത പീരീഡ് ഡ്രാമ ദ ബ്രൂട്ടലിസ്റ്റും നാല് അവാർഡുകൾ നേടി പുരസ്കാരവേദിയിൽ തിളങ്ങി. ബ്രാഡി കോർബെറ്റ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ചിത്രത്തിലെ അഭിനയത്തിന് അഡ്രിയൻ ബ്രോഡി മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കി. മികച്ച സിനിമറ്റോഗ്രഫി, മികച്ച സംഗീതം എന്നിവയ്ക്കുള്ള അവാർഡും ബ്രൂട്ടലിസ്റ്റിനാണ്.
അനോറയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസണാണ് മികച്ച നടി. ജാക്വസ് ഔഡിയാർഡിന്റെ മ്യൂസിക്കൽ ഡ്രാമ എമിലിയ പെരെസ് രണ്ട് പുരസ്കാരങ്ങൾ നേടി. മികച്ച സഹനടിയായി സോയ് സൽദാന തിരഞ്ഞെടുക്കപ്പെട്ടു. വാലസ് ആൻഡ് ഗ്രോമിറ്റ്: വെൻജിയൻസ് മോസ്റ്റ് ഫൗൾ ആണ് മികച്ച അനിമേഷൻ ചിത്രം.









0 comments