സാറ ഫിലിപ്പായി ഭാവന; "അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്" കാരക്ടർ പോസ്റ്റർ പുറത്ത്

anomie movie bhavana
വെബ് ഡെസ്ക്

Published on Nov 13, 2025, 11:24 AM | 1 min read

ഭാവന, റഹ്മാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന "അനോമി' എന്ന ചിത്രത്തിലെ ഭാവനയുടെ കാരക്ടർ പോസ്റ്റർ പുറത്ത്. സാറ ഫിലിപ്പ് എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ ഭാവന അഭിനയിച്ചിരിക്കുന്നത്. റിയാസ് മാരാത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.





സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ ശ്രദ്ധനേടിയിരുന്നു. ടി സീരീസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രം കൂടിയാണിത്.


വിഷ്ണു അ​ഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. സുജിത് സാരംഗ് ആണ് ഛായാ​ഗ്രഹണം. ഹർഷവർധൻ രാമേശ്വർ സംഗീതവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിക്കുന്നു. ഏഴ് ഷെഡ്യൂളുകളിലായി നൂറിൽ അധികം ദിവസം ചിത്രീകരിച്ച അനോമിയുടെ പ്രധാന ലൊക്കേഷൻസ് മുംബൈ, എറണാകുളം, പൊള്ളാച്ചി, കൊടൈക്കനാൽ, കോയമ്പത്തൂർ എന്നിവയാണ്.


ഗ്യാങ്സ് ഓഫ് വസേപ്പൂർ, ഹൈദർ, എന്നീ പ്രശസ്ത ബോളിവുഡ് ചിത്രങ്ങളുടെ കളറിസ്റ്റ് ആയ, ജെ ഡി ആണ് ഈ ചിത്രത്തിനും കളറിംഗ് നിർവഹിച്ചത്. എഡിറ്റിംഗ് - കിരൺ ദാസ്, ആക്ഷൻ കോറിയോഗ്രഫി - ആക്ഷൻ സന്തോഷ്, തവസി രാജ് , ഓഡിയോഗ്രഫി- സിങ്ക് സിനിമ, സൗണ്ട് മിക്സ് - ഫസൽ എ ബക്കർ, കോസ്റ്റ്യൂം - സമീറ സനീഷ്, ആർട്ട് - അരുൺ ജോസ്, മേക്കപ്പ് - അമൽ ചന്ദ്രൻ, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ.



deshabhimani section

Related News

View More
0 comments
Sort by

Home