'അമ്മ'യുടെ ആദ്യ കുടുംബ സം​ഗമം ഇന്ന്; മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ചേർന്ന് തിരി തെളിക്കും

AMMA MEETING
വെബ് ഡെസ്ക്

Published on Jan 04, 2025, 08:08 AM | 1 min read

കൊച്ചി: താര സംഘടനയായ അമ്മയുടെ കുടുബ സംഗമം ഇന്ന് കൊച്ചിയിൽ. സംഘടനയുടെ ചരിത്രത്തിലെ ആദ്യ കുടുംബ സംഗമം മുതിർന്ന അംഗങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ ചേർന്ന് തിരി തെളിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളെ തുടർന്ന് മുഴുവൻ ഭാരവാഹികളും രാജി വച്ചതിനാൽ താത്കാലിക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുക.
കൊച്ചി രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മുതൽ രാത്രി പത്ത്‌ വരെയാണ് പരിപാടി. 2500 ൽ അധികം ആളുകൾ കുടുംബസം​ഗമത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. 240ഓളം കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. നേരത്തെ നടൻ ശ്രീനിവാസൻ റിഹേഴ്സൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തിരുന്നു. പരിപാടിയിൽ നിന്ന് സമാഹരിക്കുന്ന തുക അംഗങ്ങൾക്ക് ആജീവനാന്ത ജീവൻ രക്ഷാ മരുന്നുകൾ വാങ്ങാൻ നൽകാനാണ് തീരുമാനം.




deshabhimani section

Related News

View More
0 comments
Sort by

Home