2025 ഏഷ്യൻ ഫിലിം അവാർഡ്സിൽ മികച്ച ചിത്രമായി 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'

ഹോങ്കോങ് : പുരസ്കാര നേട്ടത്തിൽ ആൾ വീ ഇമാജിൻ ആസ് ലൈറ്റ്. 2025ലെ ഏഷ്യൻ ഫിലിം അവാർഡ്സിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് പായൽ കപാഡിയയുടെ ചിത്രം നേടി. ഹോങ് കോങ്ങിലെ വെസ്റ്റ് കൗലൂൺ കൾച്ചറൽ ഡിസ്ട്രിക്ടിൽ നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് പുറത്തിറങ്ങിയ മികച്ച ചിത്രങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്. ചൈനയിൽ നിന്നുള്ള ബ്ലാക്ക് ഡോഗ്, കൊറിയൻ ചിത്രം എക്സ്ഹ്യൂമ, ജാപ്പനീസ് ചിത്രം ടെക്കി കോമെത്, ഹോങ് കോങ് ചിത്രം ട്വിലൈറ്റ് ഓഫ് ദ വാരിയേഴ്സ് എന്നിവയോടെ മത്സരിച്ചാണ് ആൾ വീ ഇമാജിൻ ആസ് ലൈറ്റ് പുരസ്കാരം നേടിയത്.
ചിത്രത്തിലെ അഭിനേതാക്കൾക്ക് നന്ദി പറയുന്നതായും അവരാണ് ചിത്രത്തെ വിജയമാക്കിത്തീർത്തതെന്നും പുരസ്കാരം സ്വീകരിച്ച ശേഷം പായൽ കപാഡിയ പറഞ്ഞു. കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സമി, ഹൃദു ഹാരൂൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രം ഇന്തോ- ഫ്രഞ്ച് സംരംഭമാണ്. കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം ഗ്രാൻഡ് പ്രിക്‌സ് അവാർഡ് സ്വന്തമാക്കിയിരുന്നു. ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുള്ള നോമിനേഷനിലും ചിത്രം എത്തിയിരുന്നു.
സന്ധ്യ സൂരിയുടെ ആദ്യ ചിത്രമായ സന്തോഷിലെ അഭിനയത്തിന് ഷഹാന ഗോസ്വാമി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായികയും സന്ധ്യ സൂരിയാണ്.









0 comments