"നിങ്ങളില്ലെങ്കിൽ ഞാനില്ല" ജന്മദിനത്തിൽ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് അക്ഷയ് കുമാർ

മുംബൈ: നടൻ അക്ഷയ് കുമാറിന് ഇന്ന് 58 വയസ്സ് തികഞ്ഞു. നിങ്ങളില്ലെങ്കിൽ ഞാനില്ല എന്ന കുറിപ്പോടെയാണ് ജന്മദിനം ആഘോഷിച്ച ആരാധകർക്ക് അക്ഷയ് കുമാർ നന്ദി അറിയിച്ചത്. ആഡംബരം ഒഴിവാക്കിയായിരുന്നു ആഘോഷം. തന്റെ ജന്മദിനം ഇപ്പോഴും തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള സമർപ്പണമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ആരാധകർ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. 34 വർഷത്തിലേറെയായി ഫിലിം ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന നടൻ 150 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
സെപ്റ്റംബർ 7 ഞായറാഴ്ച രാവിലെ മുംബൈയിലെ ജുഹു ബീച്ചിൽ നടന്ന ബീച്ച് ക്ലീനപ്പ് ഡ്രൈവിൽ നടൻ പങ്കാളിയായി.
1991 ലെ "സൗഗന്ധ്" എന്ന ചിത്രത്തിലാണ് കുമാറിന് ആദ്യത്തെ നായക വേഷം ലഭിച്ചത്. 1992-ൽ പുറത്തിറങ്ങിയ "ഖിലാഡി" എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് മികച്ച വിജയം ലഭിച്ചത്.
ജോളി എൽഎൽബി 3" എന്ന ചിത്രത്തിന്റെ റിലീസിനായി നടൻ ഒരുങ്ങുകയാണ്. അതിൽ അർഷാദ് വാർസിക്കൊപ്പം അദ്ദേഹം അഭിനയിക്കുന്നു. "ജോളി എൽഎൽബി" ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമാണ് ഈ ചിത്രം. സുഭാഷ് കപൂർ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 19 ന് റിലീസാവും.
തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, രാഹുൽ നന്ദ തന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒരു കലാസൃഷ്ടിയും അക്ഷയ് പങ്കുവച്ചു.

“എല്ലാ നല്ല പ്രവൃത്തികൾക്കും, നിരുപാധിക പിന്തുണയ്ക്കും, പ്രോത്സാഹന വാക്കുകൾക്കും നിത്യമായ ‘നന്ദി’ പറയാൻ മാത്രമാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. നിങ്ങളില്ലാതെ ഞാൻ ഒന്നുമല്ല, എന്റെ ജന്മദിനം ഇപ്പോഴും എന്നെ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള സമർപ്പണമാണ്. സ്നേഹവും പ്രാർത്ഥനകളും. ഭൂമിയിലെ എന്റെ പ്രിയപ്പെട്ട ആളുകൾക്കും എന്റെ ആരാധകർക്കും വേണ്ടി എന്റെ ജീവിതത്തിലെ പ്രവർത്തനങ്ങൾ പകർത്തിയതിന് വളരെ കഴിവുള്ള രാഹുൽ നന്ദയ്ക്ക് വളരെയധികം നന്ദി.” എന്നിങ്ങനെ ഇൻസ്റ്റയിൽ കുറിച്ചു.









0 comments