'തല'യ്ക്ക്‌ അടിയേറ്റ്‌ ഗുഡ് ബാഡ് അഗ്ലി; നെറ്റ്ഫ്ലിക്സിൽ നിന്ന് ചിത്രം നീക്കം ചെയ്തു

ajith
വെബ് ഡെസ്ക്

Published on Sep 17, 2025, 12:19 PM | 1 min read

ചെന്നെ: കോടതി ഉത്തരവിനെ തുടർന്ന് അജിത്ത് കുമാറിന്റെ ആക്ഷൻ കോമഡി ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തു. അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനംചെയ്ത 'ഗുഡ് ബാഡ് അഗ്ലി'യുടെ ഒടിടി പ്രദർശനം വിലക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. സംഗീതസംവിധായകന്‍ ഇളയരാജയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ്‌ തീരുമാനം.


താൻ സംഗീതസംവിധാനം നിര്‍വഹിച്ച പാട്ടുകൾ അനുമതിയില്ലാതെ ഉൾപ്പെടുത്തിയുള്ള സിനിമകൾ പ്രദര്‍ശിപ്പിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഇളയരാജ രംഗത്ത്‌വന്നിരുന്നു. തന്റെ മൂന്നുപാട്ടുകള്‍ ഇത്തരത്തിൽ ഗുഡ് ബാഡ് അഗ്ലിയിൽ ഉപയോഗിച്ചുവെന്നായിരുന്നു ഇളയരാജയുടെ ഹര്‍ജി.


പകര്‍പ്പവകാശമുള്ളവരിൽ നിന്ന്‌ അനുമതി തേടിയിട്ടുണ്ടെന്ന്‌ നിര്‍മാണക്കമ്പനി വാദിച്ചെങ്കിലും ഇത്‌ സംബന്ധിച്ച രേഖകള്‍ ഹാജരാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതായി കോടതി കണ്ടെത്തി. ജസ്റ്റിസ് എന്‍ സെന്തില്‍ കുമാറിന്റേതാണ്‌ ഉത്തരവ്‌. ‘ഒത്ത റൂബ തരേൻ’, ‘എൻ ജോഡി മഞ്ച കുരുവി’, ‘ഇളമൈ ഇതോ ഇതോ’ എന്നീ ഗാനങ്ങൾ നീക്കം ചെയ്യണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ഇളയരാജയുടെ ആവശ്യം. 



deshabhimani section

Related News

View More
0 comments
Sort by

Home