ഹനീഫ് അദേനിയുടെ രചനയിൽ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു

കൊച്ചി: ‘മാർക്കോ’യ്‌ക്ക് ശേഷം ഹനീഫ് അദേനി കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. അജയ് വാസുദേവ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം റോയൽ സിനിമാസിന്റെ ബാനറിൽ സി എച്ച് മുഹമ്മദ് നിർമ്മിക്കുന്നു.
‘മാസ്റ്റർ പീസി’ന് ശേഷം റോയൽ സിനിമാസ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്. സിനിമയിലെ അഭിനേതാക്കളുടേയും മറ്റ് ക്രൂ അംഗങ്ങളുടേയും വിവരങ്ങൾ ഉടൻ പുറത്തുവിടും. രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ സിനിമകൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രവുമാണിത്. പിആർഒ: ആതിര ദിൽജിത്ത്









0 comments