ശബ്ദങ്ങളില്ല, വെളിച്ചമില്ല, ആൾക്കൂട്ടമില്ല, ഒടുവിൽ അത് സംഭവിച്ചു; കൗതുകം നിറച്ച് ഗ്രേസിന്റെ വിവാഹ പോസ്റ്റ്

തിരുവനന്തപുരം: പുതുതലമുറ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ഗ്രേസ് ആന്റണി വിവാഹിതയായി. കുമ്പളങ്ങി നൈറ്റ്സ്, തമാശ, കനകം കാമിനി കലഹം, റോഷാക്ക് എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഗ്രേസ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
എന്നാൽ, വരൻ ആരാന്നുള്ള വിവരം പങ്കുവെച്ചിട്ടില്ല. താലിയുടെ ഫോട്ടോയും വരന്റെ തോളിൽ ചാഞ്ഞ് നിൽക്കുന്ന ചിത്രവും മാത്രമാണ് പോസ്റ്റിലുള്ളത്. 'ശബ്ദങ്ങളില്ല, വെളിച്ചമില്ല, ആൾക്കൂട്ടമില്ല ഒടുവിൽ അത് സംഭവിച്ചു' എന്ന കുറിപ്പോടെയാണ് ഗ്രേസ് വിവാഹചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
വിവാഹത്തിന് ആശംസകളറിയിച്ച് സിനിമാമേഖലയിലെയും പുറത്തെയും നിരവധി പേരാണ് പോസ്റ്റിൽ കമന്റുകളുമായി എത്തിയത്.









0 comments