ഒരു സിനിമാറ്റോഗ്രഫർക്കും അപ്പുറമാണ് ലോകയ്ക്കായി നീ പ്രവർത്തിച്ചത്; നിമിഷ് രവിയെ അഭിനന്ദിച്ച് അഹാന

തിരുവനന്തപുരം: പുതിയ റോക്കോഡുകൾ തീർത്ത് മുന്നേറുന്ന ലോകയുടെ സിനിമാറ്റോഗ്രാഫറും സുഹൃത്തുമായ നിമിഷ് രവിയെ അഭിനന്ദിച്ചുള്ള കുറിപ്പുമായി നടി അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അഹാനയുടെ അഭിപ്രായപ്രകടനം.
ഇത് നിങ്ങൾക്കുള്ളതാണ് 'നിം'. ഒരു മുഴുവൻ ദിവസത്തെ ഷൂട്ട് തീരുമ്പോഴേക്കും ആരായാലും വല്ലാതെ ക്ഷീണിച്ച് പോകും. പക്ഷെ ഈ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മറ്റ് സിനിമകളുടെ ഷൂട്ടിങ് തിരക്കുകൾക്കിടയിലെല്ലാം, എല്ലാ ദിവസവും ഡൊമിനിക്കിനെ വിളിച്ച് നീ ലോകയെ കുറിച്ച് ചോദിക്കുമായിരുന്നു. ഡൊമിനിക്കും നീയും ചേർന്നൊരുക്കുന്ന ലോകയ്ക്കായി അത്രമേൽ ആത്മാർത്ഥമായാണ് നിങ്ങൾ നിന്നത്. ഒരു സിനിമാട്ടോഗ്രഫർക്കും അപ്പുറമാണ് ലോകയ്ക്കായി നീ പ്രവർത്തിച്ചത്. ലോകയുടെ ഇന്ന് കാണുന്ന വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് അത് തന്നെയാണ്. നീയില്ലാതെ ഇതൊരിക്കൊലും സംഭവിക്കില്ലായിരുന്നു' - അഹാന കുറിച്ചു.
ഓഗസ്റ്റ് 28ന് ഓണം റിലീസായി എത്തിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫേറർ ഫിലിംസാണ് നിർമിച്ചത്.









0 comments