25 വർഷങ്ങൾക്കു ശേഷം ഒരുമിച്ചൊരു സിനിമ; അജിത്ത്-സിമ്രാൻ ജോഡി വീണ്ടും

AJITH SIMRAN
വെബ് ഡെസ്ക്

Published on Feb 19, 2025, 06:52 PM | 1 min read

ചെന്നൈ : പ്രേക്ഷകരുടെ ഇഷ്ട താരജോഡിയായിരുന്നു അജിത്തും സിമ്രാനും. നീണ്ട 25 വർഷത്തിന് ശേഷം അജിത്തും സിമ്രാനും വീണ്ടും ഒരുമിക്കുകയാണ്. അജിത് നായകനായെത്തുന്ന ​ഗുഡ് ബാഡ് അഗ്ലിയിലാണ് സിമ്രാൻ സുപ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.


എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും അജിത് ആരാധകർക്കിടയിൽ ഈ വാർത്ത ചർച്ചയായി കഴിഞ്ഞു. മുൻപ് അവൾ വരുവാല (1998), വാലി (1999), ഉന്നൈ കൊട് എന്നൈ തരുവേൻ (2000) എന്നീ ചിത്രങ്ങളിൽ അജിത്തും സിമ്രാനും ഒന്നിച്ചെത്തിയിരുന്നു. ​അവൾ വരുവാല എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് വാലിയിലും ഹിറ്റ് ജോഡികൾ ഒന്നിച്ചെത്തിയത്. ‌‌‌



deshabhimani section

Related News

View More
0 comments
Sort by

Home