കീരിക്കാടന്‍ ജോസ്, മംഗലശേരി നീലകണ്ഠന്‍...ആ നിരയിലേക്ക് അപ്പുവും; കാളിദാസിന്റെ 'മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി'യുടെ ടീസര്‍ കാണാം

കൊച്ചി > ജീത്തു ജോസഫ് കാളിദാസ് ജയറാമിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ചിത്രം 'മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി'യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. അപര്‍ണ ബാലമുരളി നായികയാകുന്ന ചിത്രത്തില്‍ സായ്‌കുമാര്‍, വിജയരാഘവന്‍, വിജയ് ബാബു, എസ്തര്‍ അനില്‍, ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി നിര്‍മിക്കുന്നത് ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്നാണ്. സതീഷ് കുറുപ്പാണ് ക്യാമറ. നവാഗതനായ അരുണ്‍ വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് വിതരണാവകാശം എടുത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 22 ന് തീയേറ്ററുകളില്‍ എത്തും.









0 comments