ഒടിയനാകാന്‍ മോഹന്‍ലാലിന്റെ ഒന്നരവര്‍ഷത്തെ പ്രയത്നം: പ്രായം കുറയ്ക്കാന്‍ ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ധരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 03, 2019, 05:37 AM | 0 min read

കൊച്ച> ഒടിയനില്‍ മോഹന്‍ ലാലിനെ യുവാവാക്കാന്‍ ചുക്കാന്‍ പിടിച്ചത് ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ഫിസിയോ തെറാപ്പിസ്റ്റുകളും ഡയറ്റീഷ്യന്‍മാരും. അന്താരാഷ്ട്ര കായിക താരങ്ങളേയും ഹോളിവുഡ് താരങ്ങളേയും പരിശീലിപ്പിക്കുന്ന സംഘമാണിത്.

ഒടിയന്‍ മാണിക്യനെ കുറിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞപ്പോള്‍ തന്നെ മോഹന്‍ലാല്‍ പരകായശപ്രവേശം നടത്താന്‍ തയ്യാറായിരുന്നുവെന്ന് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ പറയുന്നു. ഒന്നരവര്‍ഷമാണ് അദ്ദേഹം മാണിക്യനായി മാറ്റിവെച്ചത്. സാധാരണ ഏഴ് സിനിമകള്‍ക്ക് വേണ്ട സമയം. യൗവ്വനം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള ഒടിയന്‍ മാണിക്യന്റെ പലരൂപങ്ങളിലും ഭാവങ്ങളിലുമാണ് മോഹന്‍ലാല്‍ എത്തുന്നത്.

മാണിക്യന്റെ യൗവനം അവതരിപ്പിയ്ക്കാന്‍ പതിനൊന്ന് കിലോയോളം ഭാരമാണ് ഒരു മാസം കൊണ്ട് താരം കുറച്ചത്.മൂന്നാംവാരത്തിലും ചിത്രം നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണെന്ന് ചിത്രത്തിന്റെ പ്രചാരന്‍ ചുമതലയുള്ളവര്‍ പറയുന്നു. റിലീസ് ചെയ്തു ഇരുപത്  ദിവസം പിന്നിടുമ്പോള്‍ മികച്ച പ്രതികരണവും തിരക്കുമാണ് സിനിമക്ക്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ ഉള്‍പ്പെടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അവസാന വീക്കെന്റിലും സിനിമക്ക് വലിയ  തിരക്കായിരുന്നു കണ്ടത്. ക്രിസ്മസ് റിലീസ് ചിത്രങ്ങളെ പോലും ഏറെ ദൂരം പിന്നിലാക്കി ആണ് ഒടിയന്‍ ബോക്‌സ് ഓഫീസ് വേട്ട തുടരുന്നത്. സിനിമയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളെ എല്ലാം തകര്‍ത്തെറിഞ്ഞു കുടുംബപ്രേക്ഷകര്‍ നെഞ്ചിലേറ്റിയതോടെയാണ് ചിത്രം വലിയ വിജയം ആയി മാറിയതെന്ന് അവര്‍ പറയുന്നു.മോഹന്‍ലാലിനൊപ്പം പ്രകാശ് രാജും മഞ്ജുവാര്യരും സിദ്ധിഖും കാഴ്ചവെച്ച മികച്ച അഭിനയം സിനിമയുടെ വിജയത്തിനു പിന്നില്‍ മുഖ്യ ഘടകമായി.

 


deshabhimani section

Related News

View More
0 comments
Sort by

Home