നമ്പി നാരായണനായി ആർ മാധവനെത്തുന്നു; ‘റോക്കട്രി‐ ദി നമ്പി ഇഫക്ടി’ന്റെ ഭാഗമാകാൻ പ്രജേഷ് സെന്നും

കൊച്ചി > പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതകഥയെ ആധാരമാക്കി നിർമിക്കുന്ന ബോളിവുഡ് ചിത്രം ‘റോക്കട്രി‐ ദി നമ്പി ഇഫക്ടി’ൽ ആർ മാധവനൊപ്പം സഹസംവിധായകനായി ക്യാപ്റ്റൻ സിനിമയുടെ സംവിധായകൻ പ്രജേഷ് സെന്നും. ആർ മാധവൻ തന്നെയാണ് ചിത്രത്തിൽ നമ്പി നാരായണനായി വേഷമിടുന്നത്.
നമ്പി നാരായണന്റെ ആത്മകഥ എഴുതിയത് പ്രജേഷായിരുന്നു. പിന്നീട് നമ്പിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഡോക്യുമെന്ററിയും അദ്ദേഹം സംവിധാനം ചെയ്‌തു. ഈ അനുഭവ പരിചയമാണ് ആനന്ദ് മഹാദേവൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിലേക്ക് വഴിതുറന്നത്. പ്രജേഷ് സംഘത്തിനൊപ്പം ചേർന്നു. പ്രജേഷിന്റെ ആദ്യ മലയാള ചിത്രമായ ‘ക്യാപ്റ്റൻ’ മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം നായകൻ വി പി സത്യന്റെ ജീവിതകഥയായിരുന്നു.
ആർ മാധവന്റെ സഹസംവിധായകനായെത്തുന്ന ആദ്യ ചിത്രം കൂടിയായ ‘റോക്കട്രി’യുടെ ടൈറ്റിൽ ലോഞ്ചിനും ടീസറിനുമെല്ലാം ബോളിവുഡിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. നമ്പി നാരായണനായുള്ള മാധവന്റെ മേക്ക് ഓവറും ഏറെ ശ്രദ്ധനേടി. ഹിന്ദിക്കുപുറമേ ചിത്രത്തിന്റെ ഇംഗ്ലീഷ്, തമിഴ് പതിപ്പും പുറത്തിറങ്ങും.
ചിത്രത്തിന്റെ ടീസർ









0 comments