‘പ്രേതം 2’ ചിത്രീകരണം ആരംഭിച്ചു; രഞ്ജിത്ത് ശങ്കർ‐ജയസൂര്യ ടീം വീണ്ടും

കൊച്ചി > ജയസൂര്യ, സിദ്ധാർത്ഥ് ശിവ, അമിത് ചക്കാലയ്ക്കൽ, ഡെയിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന'പ്രേതം 2' ഒറ്റപ്പാലത്ത് ചിത്രീകരണമാരംഭിച്ചു.
ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ,ജയസൂര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിമാനം ഫെയിം ദുർഗ്ഗ കൃഷ്ണ, ക്വീൻ ഫെയിം സാനിയ അയ്യപ്പന്‍ എന്നിവർ നായികമാരാവുന്നു. ഡോക്ടര്‍ റോണി,നോബി,മണികണ്ഠൻ പട്ടാമ്പി,രാഘവൻ,അപ്പുണ്ണി ശശി,മിനോൺഎന്നിവരാണ് മറ്റു താരങ്ങൾ.
ക്യാമറ വിഷ്ണു നാരായണൻ, കല മനു ജഗത്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരംഅരുൺ മനോഹർ,സരിത ജയസൂര്യ,സ്റ്റിൽസ്ശ്രീനാഥ്,പരസ്യകലഏന്റെണി സ്റ്റീഫൻ,എഡിറ്റർവി സാജൻ,അസോസിയേറ്റ് ഡയറക്ടര്‍മാത്യു,സംവിധാന സഹായികൾബിനിൽ ബി ബാബു,അനൂപ്,ജിബിൻ,സുധീഷ്,ഫിനാന്‍സ് കൺട്രോളർവിജീഷ് രവി, ഓഫീസ് നിർവ്വഹണം ഡിറ്റോ ഷാജി, പ്രൊഡക്ഷൻ മാനേജർ സജി ചന്തിരൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷിന്റോ ഇരിങ്ങാലക്കുട പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം,വിതരണംപുണ്യാളൻ റിലീസ്, വാർത്ത പ്രചരണം എ എസ് ദിനേശ്.









0 comments