ആക്ഷന്‍ രംഗങ്ങളുമായി പൃഥ്വിരാജിന്റെ 'രണം'; ട്രെയ്‌ലര്‍ പുറത്ത് വിട്ടത് മോഹന്‍ലാല്‍

കൊച്ചി > നവാഗതനായ നിര്‍മല്‍ സഹദേവ് എഴുതി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'രണ'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ ആണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. മികച്ച ആക്ഷന്‍ ത്രില്ലറാണ് ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന രണത്തിന്റെ പ്രധാനഭാഗങ്ങളെല്ലാം ചിത്രീകരിച്ചത് അമേരിക്കയില്‍ വെച്ചാണ്.
ഇഷ തല്‍വാര്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു പ്രധാന കാഥാപാത്രത്തെ റഹ്മാന്‍ അവതരിപ്പിക്കുന്നുണ്ട്. ഇവരോടൊപ്പം വിദേശ നടീ നടന്‍മാരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഹൗസ് ഓഫ് കാര്‍ഡ്‌സ്, മര്‍ഡര്‍ കോള്‍സ് എന്നീ സിനിമകള്‍ക്ക് സംഘട്ടന രംഗങ്ങളൊരുക്കിയ ക്രിസ്റ്റ്യന്‍ ബ്രൂനെറ്റിയാണ് രണത്തിലെ സംഘട്ടന രംഗങ്ങളൊരുക്കിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.









0 comments