'യാത്ര' ആരംഭിച്ചു; മമ്മൂട്ടിയുടെ തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ കാണാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 08, 2018, 05:06 AM | 0 min read

കൊച്ചി > അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രം  'യാത്ര'യുടെ ടീസര്‍ പുറത്തിറങ്ങി. വൈഎസ്ആറിന്റെ  ജീവിതകഥയെ ആസ്‌പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസറാണ് പുറത്തിറങ്ങിയത്.

രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയാണ് 'യാത്ര'. 1998 ല്‍ 'റെയില്‍വേ കൂലി'യാണ് തെലുങ്കില്‍ മമ്മൂട്ടി ഒടുവില്‍ അഭിനയിച്ച ചിത്രം.

അനായാസം തെലുങ്ക് ഭാഷ കൈകാര്യം ചെയ്യുന്നുണ്ട് മമ്മൂട്ടി ടീസറില്‍. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ്ആറിന്റെ മൂന്നു മാസം നീണ്ട പദയാത്രയിലാണ് ചിത്രം കഥ പറയുന്നത്.

70 എംഎം എന്റര്‍ടെയ്‌ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സൂര്യയും എത്തുമെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ മകന്റെ വേഷത്തില്‍ ഒരല്‍പ്പം നീണ്ട അതിഥി വേഷമാണ് സൂര്യക്കെന്നാണ് സൂചന. വൈഎസ്ആറിന്റെ ഭാര്യ വേഷത്തില്‍ പ്രമുഖ നര്‍ത്തകി ആശ്രിത വൈമുഗതി ആണ് എത്തുക. ഭൂമിക ചൗളയാണ് വൈഎസ്ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. വൈഎസ്ആറിന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി സുഹാസിനിയും ചിത്രത്തിലെത്തുന്നു.

ചിത്രം അടുത്ത വര്‍ഷം ആദ്യത്തില്‍  തിയറ്ററുകളിലെലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

 



deshabhimani section

Related News

View More
0 comments
Sort by

Home