മോഹന്‍ലാല്‍ ചിത്രം 'നീരാളി' ഈദിനെത്തില്ല; റിലീസിങ്ങ് ജൂലായില്‍

കൊച്ചി > ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'നീരാളി' ഈദിനെത്തില്ല. ചിത്രം ജൂലായ് 12 റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഈദ് റിലീസായി ജൂണ്‍ 14 ന് തീയേറ്ററുകളിലെത്തേണ്ട ചിത്രമായിരുന്നു 'നീരാളി'. എന്നാല്‍ വൈറസ് ബാധയുടെ പാശ്ചാതലത്തില്‍ റിലീസ് ജൂലായിലേക്ക് മാറ്റുകയായിരുന്നു. റിലീസിങ്ങ് തീയതി കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്.
സസ്‌പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന 'നീരാളി' ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നവാഗതനായ സാജു തോമസാണ് ചിത്രത്തിന്റെ തിരക്കഥ. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിപക്ഷം പേരും ബോളിവുഡില്‍ നിന്നുള്ളവരാണ്.
നദിയ മൊയ്തുവാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ദിലീഷ് പോത്തന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും.









0 comments