സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രം 'ദിയ' എന്ന പേര് മാറ്റത്തോടെ ഏപ്രില്‍ 27 ന് പ്രദര്‍ശനത്തിനെത്തുന്നു

'പ്രേമ'ത്തിലൂടെ ആരാധക മനസ്സുകളെ കീഴടക്കിയ സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രമാണ് 'ദിയ'. ആദ്യം 'കരു' എന്നായിരുന്നു ഈ ചിത്രത്തിന് പേരിട്ടിരുന്നത് കിരീടം,ദൈവ തിരുമകള്‍,മദിരാശി പട്ടണം,വനമകന്‍,എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഏ.എല്‍.വിജയ് രചനയും സംവിധാനവും നിര്‍വഹിച്ചിരിയ്‌ക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ലൈക്കാ പ്രൊഡക്ഷന്‍സാണ്.നായികാ പ്രാധാന്യമുള്ള 'ദിയ' ഒരു ഹൊറര്‍ ത്രില്ലര്‍ സിനിമയാണ്. നായിക സായ് പല്ലവിയും ബാലതാരം വെറോനിക്ക അറോറയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്‌ക്കുന്നത്.
.jpg)
നാഗാ ഷൗര്യാ,ആര്‍.ജെ.ബാലാജി, രേഖ,കക്ക രവി,സന്താന ഭാരതി,സ്റ്റണ്ട് ശില്‍വാ എന്നിവരാണ് 'ദിയ' യിലെ മറ്റു പ്രധാന അഭിനേതാക്കള്‍ .അണിയറ സാങ്കേതിക വിദഗ്‌ദരും പ്രഗത്ഭരാണ്.നീരവ് ഷാ ഛായാഗ്രഹണവും സാം.സി.എസ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിയ്‌ക്കുന്നു. പ്രകാശ് ഫിലിംസ് ഏപ്രില്‍ 27ന് ഈ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ്‌ക്കുന്നു.









0 comments