പുതിയ ഗെറ്റപ്പുമായി മമ്മൂട്ടിയുടെ 'അങ്കിള്‍'; ടീസര്‍ പുറത്തിറങ്ങി

കൊച്ചി > ജോയ് മാത്യുവിന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനായെത്തുന്ന 'അങ്കിളി'ന്റെ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ദാമോദര്‍ ആണ്.
വയനാട്ടിലും കോഴിക്കോടുമായി 42 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമ പൂര്‍ത്തിയാക്കിയത്. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രം പ്രധാനമായും കുടുംബപ്രേക്ഷകരെയാണ് ലക്ഷ്യം വെക്കുന്നത്.
വിനയ ഫോര്‍ട്ട്, ആശ ശരത്ത്, സുരേഷ് കൃഷ്‌ണ, കൈലാഷ്, ഷീല, മുത്തുമണി, ജോയ് മാത്യു എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജോയ് മാത്യുവും സജയ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പനാണ് ക്യാമറ.









0 comments