'ലൂസിഫറി'ൽ ഇന്ദ്രജിത് വില്ലനോ

മോഹൻലാലിനെ നായകനാക്കി യുവതാരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ലൂസിഫറി'ൽ ഇന്ദ്രജിത് പ്രതിനായകവേഷത്തിൽ എത്തുമെന്ന് റിപ്പോർട്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ 2016ലാണ് പ്രഖ്യാപിച്ചത്. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറുന്ന സിനിമ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് ഇന്ദ്രജിത് കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. നേരത്തെ ഷാജി കൈലാസ് സംവിധാനംചെയ്ത ബാബ കല്യാണിയിൽ മോഹൻലാലിന്റെ വില്ലനായി ഇന്ദ്രജിത് അഭിനയിച്ചിട്ടുണ്ട്.









0 comments