കേന്ദ്ര കഥാപാത്രം പൂച്ച ; വ്യത്യസ്ത ഹ്രസ്വചിത്രവുമായി ഒരുപറ്റം യുവാക്കൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 07, 2018, 01:01 PM | 0 min read


കോട്ടയം >  പൂച്ചയെ കേന്ദ്ര കഥാപാത്രമാക്കി ഒരു പറ്റം യുവാക്കളൊരുക്കിയ 'പൂച്ച' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു . ബന്ധങ്ങളെ കേവലം ഉപഭോഗ വസ്‌തുവായി കാണുന്ന  മനുഷ്യരുടെ മാനസികാവസ്ഥയെ ചർച്ച ചെയ്യന്ന പൂച്ചയിൽ സംഭാഷണങ്ങളെക്കാൾ കഥാസന്ദര്ഭങ്ങളാണ് കഥാസന്ദര്ഭങ്ങൾക്കാണ്  അണിയറ ശിൽപ്പികൾ പ്രാമുഖ്യം നൽകിയിരിക്കുന്നത്.

എംജി സർവകലാശാല വിദ്യാർഥികളൊരുക്കിയ ഈ ഹ്രസ്വ ചിത്രം നിറഞ്ഞ സദസ്സിനു മുന്നിൽ കഴിഞ്ഞ ദിവസം ക്യാമ്പസ്സിൽ പ്രദർശിപ്പിച്ചിരുന്നു .
റെനീഷ് തങ്കച്ചന്റെതാണ് കഥയും തിരക്കഥയും .

റെനീഷിനു പുറമെ പി ജെ സന്ദീപ് ,അജോ, ജോമോൻ ജോസഫ് , രാഖി രാജ് , സാജൻ , ടി വിപുരം ഗോവിന്ദ് ,സുധീഷ് സി പി തുടങ്ങിയവരാണ് അഭിനേതാക്കൾ . എഡിറ്റിങ്  അജിത് പ്രസാദ് , എ ബി ക്രീയേഷൻസാണ് ഈ ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത് ,

 



deshabhimani section

Related News

View More
0 comments
Sort by

Home