കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെലോഷിപ്പ്: അപേക്ഷകള്‍ ക്ഷണിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 11, 2018, 11:57 AM | 0 min read

തിരുവനന്തപുരം > 2018ല്‍ 90 വര്‍ഷം പൂര്‍ത്തിയാക്കുന്ന മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. മലയാള സിനിമയുടെ ചരിത്രവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തി ആറുമാസ കാലയളവിനുള്ളില്‍ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് 50,000 രൂപയുടെ ഫെലോഷിപ്പ് നല്‍കും.

 അപേക്ഷകര്‍ക്ക് പ്രായപരിധിയില്ല. മലയാള സിനിമയുടെ നിര്‍മാണം, വിതരണം, പ്രദര്‍ശനം, രാഷ്ട്രീയ/സാംസ്‌കാരികമാനങ്ങള്‍, ഫോട്ടോകള്‍,നോട്ടീസുകള്‍, പാട്ടുപുസ്തകങ്ങള്‍ എന്നിവയിലൂടെയുള്ള ചലച്ചിത്രചരിത്രത്തിന്റെ ദൃശ്യപരമായ ഡോക്യുമെന്‍േറഷന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഗവേഷണം നടത്താനുദ്ദേശിക്കുന്നവര്‍ അഞ്ചു പുറത്തില്‍ കവിയാത്ത വിശദമായ സിനോപ്‌സിസ് 2018 ഫെബ്രുവരി 15നകം കിട്ടത്തക്ക വിധം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തില്‍ അയച്ചിരിക്കണം.

സിനോപ്‌സിസിന്റെ മൂല്യനിര്‍ണയത്തിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ 10 പേര്‍ക്കാണ് ഫെലോഷിപ്പ് അനുവദിക്കുക.

 



deshabhimani section

Related News

View More
0 comments
Sort by

Home