ഗൌതംമേനോന്‍ മലയാളത്തിലേക്ക്

തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംവിധായകന്‍ ഗൌതം വാസുദേവ് മേനോന്‍ മലയാള സിനിമ ഒരുക്കാനുള്ള തയാറെടുപ്പില്‍. മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ്, നിവിന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരുമായി ചര്‍ച്ചനടത്തിയെന്നും സിനിമയുടെ പ്രഖ്യാപനം ജനുവരിയിലോ ഫെബ്രുവരിയിലോ ഉണ്ടാകുമെന്നും ഗൌതം മേനോന്‍ പറഞ്ഞു. യുവതാരങ്ങളെ നിരത്തി പുതുമുഖം ജോഷി തോമസ് ഒരുക്കുന്ന 'നാം' എന്ന ചിത്രത്തില്‍ അതിഥി താരമായി ഗൌതം മോനോന്‍ അഭിനയിക്കുന്നുണ്ട്. ധനുഷിന്റെ 'എന്നെ നോക്കി പായും തോട്ടൈ', വിക്രമിന്റെ 'ധ്രുവനക്ഷതിറം' എന്നിവയുടെ പണിപ്പുരയിലാണ് ഗൌതം ഇപ്പോള്‍.









0 comments