'എന്റെ അപ്പനാ പുത്രന്‍'; 'കൊലക്കേസ്' തെളിയിച്ച് അല്‍ഫോണ്‍സ് പുത്രന്റെ പിതാവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2017, 06:40 AM | 0 min read

കൊച്ചി > മലയാളികളുടെ ഇഷ്ട സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ പിതാവ് പുത്രന്‍ പോള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കാര്യം മറ്റൊന്നുമല്ല, 'കൊലക്കേസ് തെളിയിച്ചാണ് അദ്ദേഹം താരമായിരിക്കുന്നത്. സംഭവം ഇങ്ങനെയാണ്,

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വീട്ടില്‍ നിന്നും വാഴക്കുല മോഷണം പോയി. പട്ടാപ്പകലായിരുന്നു കവര്‍ച്ച. വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്തായിരുന്നു പഴക്കുല മോഷണം പോയത്. ഏകദേശം 30 കിലോ തൂക്കമുള്ള പൂവന്‍ കുലയാണ് നഷ്ടപ്പെട്ടത്. കഷ്ടപ്പെട്ട് കൃഷി ചെയ്തുണ്ടാക്കിയ വാഴക്കുല നഷ്ടപ്പെട്ടത് പുത്രനെ വിഷമിപ്പിച്ചു. അദ്ദേഹം സ്വയം അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ചില പഴക്കടകളിലാണ് ആദ്യം അന്വേഷിച്ചത്. പവര്‍ ഹൗസിലെ കവലയിലെ കടയില്‍ എത്തിയപ്പോള്‍, രണ്ടുപേര്‍ കുറച്ച് നേരം മുന്‍പ് ഒരു പൂവന്‍കുല വിറ്റുവെന്ന് മനസ്സിലായി. വാഴക്കുല കണ്ടപ്പോള്‍ അത് സ്വന്തം വീട്ടിലേതാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. കടയുടമ പണം വാങ്ങാതെ അത് അദ്ദേഹത്തിന് തിരിച്ചു നല്‍കി. 900 രൂപ വിലമതിക്കുന്ന വാഴക്കുല 450 രൂപയ്ക്കാണ് മോഷ്ടാക്കള്‍ കടയുടമയ്ക്ക് വിറ്റത്.

മോഷണം പോയ വാര്‍ത്ത അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്‌ബുക്കിലൂടെ പങ്കുവെച്ചു. 'എന്റെ അപ്പനാരാ പുത്രന്‍. സമയം കിട്ടുമ്പോള്‍ വാര്‍ത്ത വായിച്ചു നോക്കേണ. ചെറിയൊരു മോഷണകേസ് അപ്പന്‍ തന്നെ കണ്ടുപിടിച്ചു' അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home