ആരാകും കുഞ്ഞാലിമരക്കാര്‍; മമ്മൂട്ടിയോ മോഹന്‍ലാലോ

കൊച്ചി > ആറാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ കാലത്ത് പോര്‍ച്ചുഗീസുകാരില്‍ നിന്നും തീരം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട നാവികപ്പടയുടെ തലവന്മാര്‍ക്ക് നല്‍കിയ പേരാണ് കുഞ്ഞാലി മരക്കാര്‍. നാല് പ്രമുഖരായ മരക്കാന്മാര്‍ ആണ് ഉള്ളത്. മുഹമ്മദ് കുഞ്ഞാലി മരക്കാര്‍(ഒന്നാം മരക്കാര്‍), കുഞ്ഞാലി മരക്കാര്‍(രണ്ടാം മരക്കാര്‍), പടമരക്കാര്‍(മൂന്നാം മരക്കാര്‍), മുഹമ്മദാലി കുഞ്ഞാലി(നാലാം മരക്കാര്‍).
ഐതിഹാസിക സംഭവത്തെ ചലച്ചിത്രമാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍. ഒന്നല്ല, രണ്ട് സിനിമകള്‍. അതും സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും കുഞ്ഞാലി മരക്കാര്‍ ആകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി കുഞ്ഞാലിമരക്കാര്‍ ആകുന്നത്. ഷാജി നടേശന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് ഫിലിംസാണ് നിര്‍മ്മാണം. ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കുന്ത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.
മോഹന്‍ലാലിനെ നായകനാക്കി പ്രയദര്‍ശനാണ് മറ്റൊരു കുഞ്ഞാലിമരക്കാര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. മൂണ്‍ഷോട്ട് എന്‍ര്‍ട്ടെയ്‌മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കരുവിള ആണ് ചിത്രം നിര്‍മ്മിക്കുക. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാകുന്നതേയുള്ളൂ.
ഏതായാലും ഐതിഹാസിക സംഭവം സിനിമയാകുമ്പോള്‍ രണ്ടു മെഗാസ്റ്റാറുകളുടെ ചിത്രങ്ങള്‍ക്കും വന്‍ പ്രതീക്ഷയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ഇരു ചിത്രങ്ങളിലും അഭിനയിക്കുന്ന മറ്റ് താരങ്ങളെക്കുറിച്ച് വിവരം പുറത്തുവന്നിട്ടില്ല









0 comments