ഇനി മുതല്‍ വെറും വിജയ് അല്ല, ജോസഫ് വിജയ്; ബിജെപിയുടെ പ്രചരണത്തിന് അതേ നാണയത്തില്‍ തിരിച്ചടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2017, 01:00 PM | 0 min read

ചെന്നൈ > തെന്നിന്ത്യയുടെ ഇളയ ദളപതി വിജയിയെ മതപരമായി അധിക്ഷേപിച്ച് പുലിവാല്‍ പിടിച്ച ബിജെപിക്കും, സംഘപരിവാറിനും അടുത്ത പണികൊടുക്കാന്‍ സാക്ഷാല്‍ ദളപതി നേരിട്ടിറങ്ങുകയാണ്. വിജയുടെ അടുത്ത ചിത്രത്തില്‍ ടൈറ്റില്‍ തെളിയുക ദളപതി ജോസഫ് വിജയ് എന്ന പേരില്‍ തന്നെയാകും.

വിജയിയെ വിമര്‍ശിച്ച ശേഷം തമിഴ് നാട്ടില്‍ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയിലായ ബിജെപിക്ക് മുഖത്തേറ്റ അടിയായിരിക്കുകയാണ് വിജയുടെ പുതിയ നീക്കം. മുരുഗദോസ് സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലാകും വിജയ് തന്റെ മുഴുവന്‍ പേരിലെത്തുക എന്നാണ് സൂചന.

മെര്‍സല്‍ സിനിമയിലെ കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളാണ് വിജയ്‌ക്കെതിരെ രംഗത്തുവരാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. വിജയ് ക്രിസ്ത്യാനിയായതുകൊണ്ടാണ് കേന്ദ്രത്തിനെതിരെ പറഞ്ഞതെന്ന രാജയുടെ പാരമര്‍ശം രാജ്യമെങ്ങും ബിജെപിക്കും, സംഘപരിവാറിനും വലിയ നാണക്കേടാണ് സൃഷ്ടിച്ചത്.

ബിജെപിയുടെ വര്‍ഗീയ നിലപാടിനെതിരെ രാജ്യമൊന്നടങ്കം ഒറ്റക്കെട്ടായതോടെ ജനമധ്യത്തില്‍ ബിജെപി നാണം കെടുകയായിരുന്നു. രജനീകാന്തും, കമല്‍ഹാസനും അടക്കമുള്ള താരങ്ങളും, മുന്‍നിര സംവിധായകരും ബിജെപിയെ രൂക്ഷമായി വിമ്ര്ശിച്ച് രംഗത്തെത്തി.

എന്തായാലും ബിജെപിക്കാര്‍ പറഞ്ഞ വിവരക്കേടുകള്‍ മെര്‍സലിന് ബോക്‌സോഫീസില്‍ വന്‍ കുതിപ്പാണ് സമ്മാനിച്ചത്. വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി 200 കോടിയിലേക്ക് കുതിക്കുകയാണ് മെര്‍സല്‍

 



deshabhimani section

Related News

View More
0 comments
Sort by

Home