തൃഷ പിന്‍മാറി; വിക്രം ചിത്രം സാമി-2 പ്രതിസന്ധിയില്‍

ചെന്നൈ > വിക്രം നായകനായ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗം സാമി-2 പ്രതിസന്ധിയില്‍. നായിക തൃഷ ചിത്രം ഉപേക്ഷിച്ചതാണ് ചിത്രത്തിനെ പ്രതിസന്ധിയിലാക്കിയത്. തൃഷ തന്നെയാണ് ആശയപരമായ കാരണങ്ങളാല്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നതായി വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. ചിത്രത്തിന്റെ എല്ലാ ഭാവുകങ്ങളും താരം ആശംസിച്ചിട്ടുണ്ട്.
2003 ല്‍ വിക്രമിനെയും തൃഷയേയും പ്രധാന കഥാപാത്രമായി സംവിധായകന്‍ ഹരി ചിത്രീകരിച്ച സിനിമയായിരുന്ന സാമി. രണ്ടാം ഭാഗവും ഒരുക്കുന്നത് ഹരി തന്നെ. രണ്ടാം ഭാഗത്തിലും തൃഷ തന്നെയായിരുന്നു നായിക കഥാപാത്രം. മലയാളി താരം കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. ബോബി സിന്‍ഹയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നത്. തൃഷയുടെ പിന്‍മാറ്റത്തോടെ ചിത്രത്തിന്റെ ഭാവി എന്താണെന്നും തമിഴകത്ത് ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
Due to creative differences,I have chosen to opt out of Saamy 2 . Wishing the team goodluck.
— Trisha Krishnan (@trishtrashers) October 23, 2017









0 comments