മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം വീണ്ടും ഒരുമിക്കുന്നു; ചിത്രമൊരുങ്ങുന്നത് അഞ്ച് ഭാഷകളില്‍

മലയാളികള്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്നതത് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ചിത്രങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ഈ എവര്‍ഗ്രീന്‍ ഹിറ്റ് ടീം ഒരുമിച്ച് കഴിഞ്ഞവര്‍ഷം തീയേറ്ററുകളിലെത്തിയ 'ഒപ്പം' വന്‍ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച 'ഒപ്പ'ത്തിന് ശേഷം വീണ്ടും ഒരു മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ഇരുവരും ഒന്നിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് പുറത്തിറങ്ങുക. ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയാണ് ഫേസ്‌ബുക്കിലൂടെ പ്രോജക്ട് സംബന്ധിച്ച വിവരം ആദ്യമായി പുറത്തുവിട്ടത്. 2018ലാവും ചിത്രീകരണം.
ചിത്രം, വന്ദനം, താളവട്ടം, വെള്ളാനകളുടെ നാട്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ആര്യന്‍, മിഥുനം, തുടങ്ങി 'ഒപ്പം' വരെ 44 ഓളം ചിത്രങ്ങളില്‍ മോഹന്‍ലാലും പ്രിയദര്‍ശനും ഇതിനുമുന്‍പ് ഒരുമിച്ചിട്ടുണ്ട്.
'മഹേഷിന്റെ പ്രതികാര'ത്തിന്റെ തമിഴ് പതിപ്പായ 'നിമിര്‍' ആണ് പ്രിയദര്‍ശന്‍ ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. ഈ ചിത്രം നിര്‍മ്മിക്കുന്നതും സന്തോഷ് ടി കുരുവിളയുടെ ഉടമസ്ഥതയിലുള്ള മൂണ്‍ഷോട്ട് എന്റര്‍ടെയ്‌ന്‍മെന്റാണ്.
വി എ ശ്രീകുമാര്‍ മേനോന്റെ 'ഒടിയനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം മൂണ്‍ഷോട്ട് എന്റര്‍ടെയ്‌ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള തന്നെ നിര്‍മിക്കുന്ന, ബോളിവുഡ് എഡിറ്ററും സംവിധായകനുമായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും മോഹന്‍ലാല്‍ അഭിനയിക്കുക.









0 comments