പൃഥ്വിരാജും റഹ്മാനും വീണ്ടും

മുംബൈ പോലീസിനുശേഷം പൃഥ്വിരാജും റഹ്മാനും ഒരിക്കല്‍ക്കൂടി ഒന്നിക്കുന്നു. ഡെട്രോയിറ്റ് ക്രോസിങ് അഥവാ രണം എന്ന് പേരിട്ട ചിത്രം ശ്യാമപ്രസാദിന്റെ സഹായിയായിരുന്ന നിര്‍മല്‍ സഹദേവാണ് സംവിധാനം ചെയ്യുന്നത്. മിഷിഗണ്‍, ഡെട്രോയ്റ്റ് എന്നിവിടങ്ങളിലെ കുടിയേറ്റക്കാരുടെ കഥ പറയുന്നതാണ് ചിത്രം. തമിഴ് തെരുവുഗുണ്ടയായി പൃഥ്വിരാജെത്തും.
ഇഷ തല്‍വാറാണ് നായിക. ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയില്‍ തമിഴ് നടന്മാരായ അശ്വിന്‍കുമാര്‍, സമ്പത്ത് രാജ് എന്നിവരുമുണ്ട്. പകുതിയും അമേരിക്കയിലായിരിക്കും ചിത്രീകരിക്കുക. സാങ്കേതിക വിദഗ്ധരും യുഎസില്‍തന്നെ ഉള്ളവരാകും. മണ്‍സൂണ്‍ മാംഗോസിന് ക്യാമറ ചെയ്ത ലൂകാസ് പ്രുഷ്നിക്കും ധ്രുവങ്കള്‍ 16ല്‍ സംഗീതം ചെയ്ത ജേക്സ് ബിജോയും സഹകരിക്കും. യെസ് സിനിമാ കമ്പനിക്കുവേണ്ടി ആനന്ദ്കുമാര്‍ പയ്യന്നൂര്‍ നിര്‍മിക്കും.









0 comments