അഞ്ജലി വീണ്ടും; ടീമില്‍ ഇത്തവണ പൃഥ്വിരാജ് ,നസ്രിയ, പാര്‍വതി

ബാംഗ്ളൂര്‍ ഡെയ്സിനുശേഷം അഞ്ജലി മേനോന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, പാര്‍വതി, നസ്രിയ എന്നിവര്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട്. ഫഹദുമായുള്ള വിവാഹശേഷം നസ്രിയയുടെ മടങ്ങിവരവാകുഹ ഈ ചിത്രമെന്നാണ് പ്രതീക്ഷ . എന്നാല്‍ നസ്രിയയുടെ മടങ്ങിവരവിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.കഥ ഇഷ്ടപെട്ട നസ്രിയ സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ട് .
അതേസമയം പൃഥ്വിരാജിന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. പൃഥ്വിയുടെ കുട്ടിക്കാലം അവതരിപ്പിക്കാനുള്ള ബാലതാരത്തിനായി അന്വേഷണം പുരോഗമിക്കുന്നു. അഞ്ജലി മേനോന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ നായകനായി സിനിമ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് വന്നെങ്കിലും പദ്ധതി ഉപേക്ഷിച്ചു. അഞ്ജലിയുടെ ആദ്യചിത്രമായ മഞ്ചാടികുരുവില്‍ പൃഥ്വിരാജ്ആയിരുന്നു നായകന്‍ . അഞ്ജലിയുടെ ഹിറ്റ്‌ചിത്രമായ ബാംഗ്ളൂര്‍ ഡെയ്സില്‍ ഫഹദ്, ദുല്‍ഖര്‍,നിവിന്‍,നസ്രിയ ,പാര്‍വതി ,നിത്യമേനോന്‍ തുടങ്ങിയ വന്‍ താരനിരയാണ് ഉണ്ടായിരുന്നത്









0 comments