വിജയ് സേതുപതിയുടെ പുതിയ ചിത്രം കറുപ്പന്‍; ട്രെയ്‌ലറും ഹിറ്റ്

സിനിമകള്‍ തെരഞ്ഞെടുക്കുന്നതിലെ വ്യത്യസ്ത കൊണ്ട് തമിഴകത്തെന്ന പോലെ മലയാളത്തിലും ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് വിജയ് സേതുപതി. വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രമാണ് കറുപ്പന്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെയ്‌ലര്‍ വൈറലായിക്കഴിഞ്ഞു.
ആര്‍ പനീര്‍സെല്‍വം സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. തന്യയാണ് നായിക. പശുപതി, ബോബി സിംഹ തുടങ്ങിവര്‍ പ്രധാന വേഷങ്ങളിലുണ്ട്.
വിക്രംവേദയിലെ വേഷം വിജയ് സേതുപതിയുടെ താരമൂല്യം കൂടുതല്‍ ഉയര്‍ത്തിയിരിക്കുകയാണ്. സിനിമയില്‍ താരം അവതരിപ്പിച്ച കഥാപാത്രത്തെ ബാറ്റ്മാന്‍ സീരീസിലെ ജോക്കര്‍ കഥാപാത്രവുമായി പ്രേക്ഷകര്‍ താരതമ്യം ചെയ്തിരുന്നു.









0 comments