ഇനി 'പോരാട്ടം' കന്നഡയില്‍; പോരാട്ടം ചിത്രത്തിന്റെ ക്യാമറാമാന്‍ ഇനി കന്നഡയില്‍

ഏറ്റവും ചെലവുകുറഞ്ഞ സിനിമയെന്ന വിശേഷണത്തോടെ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് പോരാട്ടം. അതുകൊണ്ടു തന്നെ ചിത്രത്തിന് അകമഴിഞ്ഞ പിന്തുണ നാനാഭാഗത്തും നിന്നും ഉണ്ടായിരുന്നു. സിനിമയുടെ ടെയ്‌ലെര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പേ ക്യാമറമേനെ തേടി പുതിയ ഓഫര്‍ എത്തിയിരിക്കുരകയാണ്. അതും കന്നഡയില്‍ നിന്ന്. സിനിമയുടെ ക്യാമറമാന്‍ ശ്രീരാജ് രവീന്ദ്രന്‍ ആണ് കന്നഡയിലേക്കുള്ള തന്റെ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുന്നത്.
സിനിമ സംവിധാനം ചെയ്യുന്നത്, അനുരാഗ് കശ്യപ് അടക്കമുള്ളവര്‍ മികച്ച അഭിപ്രായം പറഞ്ഞ 041* ന്റെ സംവിധായകന്‍ സെന്നാ ഹെഗ്‌ഡെ ആണ്. കന്നഡയിലെ നവതരംഗസിനിമകളിലൂടെ പ്രമുഖനായ രെക്ഷിത് ഷെട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്.
മൈന്‍ഡ് സ്‌ക്രീന്‍ ഫിലിം ഇന്‌സ്ടിട്യൂട്ടില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശ്രീരാജ് പോരാട്ടം, ഇ ഫോര്‍ എക്‌സെപെരിമെന്റ്‌സ് നിര്‍മ്മിക്കുന്ന ലില്ലി എന്നീ സിനിമകളിലൂടെ സജീവമാകുകയാണ്. ശ്രീരാജ് രവീന്ദ്രന്‍ ഒരുപാട് പരസ്യചിത്രങ്ങള്‍ ഛായാഗ്രഹണം ചെയ്തിട്ടുണ്ട്.









0 comments