'ആദം ജോണ്‍'ലെ പ്രണയ ഗാനം വൈറല്‍; ഒരു ദിവസം കണ്ടത് ആറ് ലക്ഷം പേര്‍

കൊച്ചി: പൃഥ്വിരാജ് ഭാവന ചിത്രം 'ആദം ജോണ്‍'ന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ഒരു ദിവസത്തിനുള്ളില്‍ തന്നെ 6 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 'ഈ കാറ്റ്' എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനത്തിന്റെ സംഗീതം ദീപക് ദേവും ഗാനരചന ഹരിനാരായണന്‍ ബി കെയുമാണ്. കാര്‍ത്തിക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജും മിഷ്ടിയും അഭിനയിച്ചിരിക്കുന്ന ഗാനം ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലാണ് പുറത്തിറക്കിയത്. റിലീസ് ചെയ്ത ഉടന്‍ തന്നെ വീഡിയോ വൈറലാവുകയായിരുന്നു. 8 ലക്ഷത്തിലധികം വ്യൂസാണ് നിലവില്‍ പാട്ടിന് ലഭിച്ചിരിക്കുന്നത്.
ജിനു എബ്രഹാം കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആദം ജോണ്‍'ല്‍ പൃഥ്വിരാജ് സുകുമാരന്‍, ഭാവന, രാഹുല്‍ മാധവ്, നരേന്‍, ലെന, മിഷ്ടി, ജയ മേനോന്‍, സിദ്ധാര്‍ത്ഥ് ശിവ, മണിയന്‍പിള്ള രാജു എന്നിവര്‍ പ്രമുഖ വേഷങ്ങളില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം ജിത്തു ദാമോദറും ചിത്രസംയോജനം രഞ്ജന്‍ അബ്രഹാമുമാണ് നിര്‍വഹിച്ചിരിക്കുന്നത്.









0 comments