ദുല്‍ഖറാണോ സൗബിന്റെ പറവ...? ; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി

മലയാളികള്‍ക്ക് സൗബിനെ പരിചയം മികവുറ്റ ക്യാരക്ടര്‍ റോളുകള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നടനായിട്ടാണ്. എന്നാല്‍ മിക്കവര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. മലയാള സിനിമില്‍ പതിനാലു വര്‍ഷത്തോളം അസിസ്റ്റന്റ് ഡയറക്ടറായിരുന്നു സൗബിന്‍ സാഹിര്‍. ആ മുന്‍പരിചയത്തിന്റെ പുറത്താണ് സൗബിന്‍ സംവിധാന രംഗത്തേക്കിറങ്ങിയത്. സൗബിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പറവ. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ദുല്‍ഖറിനൊപ്പം യുവതാരം ഷെയിന്‍ നിഗവും ഉള്ള പോസ്റ്ററാണ് എത്തിയിരിക്കുന്നത്.
അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്, ദി മൂവീ ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ചിത്രം നിര്‍മിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പറവയ്ക്കുണ്ട്. സൗബിന്‍ സാഹിര്‍, മുനീര്‍ അലി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ റീലിസിംഗ് തിയതി പുറത്ത് വിട്ടിട്ടില്ല.









0 comments