നിവിന്‍ പോളി തമിഴില്‍ വീണ്ടും നായകനാകുന്നു; ക്യാമറ പി സി ശ്രീറാം

പ്രേമം എന്ന ഒരൊറ്റ ചിത്രം കൊണ്ട് തമിഴ്‌നാട്ടുകാര്‍ക്ക് ഏറെ സ്വീകാര്യനായ നടനാണ് നിവിന്‍പോളി. അതുകൊണ്ട് തന്നെ മലയാളത്തിലെ മറ്റു യുവതാരങ്ങള്‍ക്കില്ലാത്ത കാത്തിരിപ്പ് നിവിന്റെ ചിത്രങ്ങള്‍ക്ക് തമിഴകത്തുണ്ട്. റിച്ചിയാണ് തമിഴില്‍ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ നിവിന്‍ ചിത്രം. എന്നാല്‍ റിച്ചിയുടെ റിലീസിംഗിനു മുമ്പേതന്നെ തമിഴില്‍ മറ്റുരണ്ടു ചിത്രങ്ങള്‍ക്ക് താരം കരാര്‍ ഒപ്പിട്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രഭു രാധാകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ആണ് ഇതില്‍ ആദ്യത്തേത്, പ്രസിദ്ധ ക്യമറമാന്‍ പി സി ശ്രീറാം ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. 24 എഎം സ്റ്റുഡിയോസ് നിര്‍മാണം നിര്‍വഹിക്കും.
കഥ പറഞ്ഞപ്പോള്‍ പി സി ശ്രീറാം സിനിമ ചെയ്യാമെന്ന് സമ്മതിച്ചതായി പ്രഭു രാധാകൃഷ്ണന്‍. ഛായാഗ്രഹണത്തിനുള്ള സാധ്യത അദ്ദേഹം മനസിലാക്കിയിരുന്നതായും സംവിധായകന്‍ വ്യക്തമാക്കി. സിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷം പി സി ശ്രീറാമും ട്വിറ്ററില്‍ പങ്കുവച്ചു.
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡ് എന്ന സിനിമയില്‍ അഭിനയിക്കുകയാണ് നിവിന്‍ പോളി. ത്രിഷയാണ് ഈ ചിത്രത്തിലെ നായിക. നവാഗതനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് നിവിന്റെതായി പുറത്താറിങ്ങാനുള്ള ചിത്രം. ഓണത്തിനാണ് ചിത്രത്തിന്റെ റിലീസ്.









0 comments