ദിലീപിന്റെ അറസ്റ്റ്; പ്രതിസന്ധിയിലായി രാമലീലയും ഡിങ്കനും

കൊച്ചി> നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഗൂഢാലോചനകുറ്റത്തിന് അറസ്റ്റിലായതിന് പിന്നാലെ താരം നായകാനായെത്തുന്ന വിവിധ ചിത്രങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായി. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് കാത്തിരിക്കുന്ന മൂന്നിലധികം ചിത്രങ്ങളാണ് താരത്തിന്റെതായിട്ടുള്ളത്.
ഇതില്‍ രാമലീല ഈ മാസം ഏഴിന് പുറത്തിറങ്ങുമെന്ന് അറിയിച്ചതാണ്. പിന്നീട് സാങ്കേതിക ജോലികള്‍ കുറച്ച് കൂടി ബാക്കിയുണ്ടെന്ന് അറിയിച്ച് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം റിലീസിംഗ് തിയ്യതി മാറ്റി നിശ്ചയിക്കുകയിരുന്നു. ഈ മാസം 21 ആണ് പുതിയ തിയ്യതി. സിനിമയിലെ നായകന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ റിലീസിംഗ് തിയ്യതിയില്‍ മാറ്റം വരുന്നോ എന്നറിയാന്‍ കാത്തിരിക്കണം.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന 'കമ്മാരസംഭവം' രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന 'ഡിങ്കന്‍ ത്രിഡി' എന്നിവയാണ് പാതിവഴിയില്‍ നില്‍ക്കുന്ന മറ്റു ദിലീപ് ചിത്രങ്ങള്‍.
ഡിങ്കന്‍ ത്രിഡി വിദേശത്തും ലൊക്കേഷനുണ്ട്. ദിലീപിന് ചിത്രീകരണവുമായി സഹകരിക്കാനാവാത്തത് നിര്‍മ്മാണത്തിലിരിക്കുന്ന ചിത്രങ്ങള്‍ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്.









0 comments