മണിക്കൂറുകൾക്കകം രണ്ട് കോടിയിലേറെ പ്രീ സെയിൽസ്! കേരളം കീഴടക്കാൻ 'പുഷ്പ 2' ഡിസംബർ 5ന് തിയേറ്ററുകളിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 12:31 PM | 0 min read

കൊച്ചി > കേരളത്തിൽ 'പുഷ്പ2' ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്കകം രണ്ട് കോടിയിലേറെ പ്രീ സെയിൽസ്. തെലുങ്കിലെ ഒരു താരത്തിനും ലഭിക്കാത്ത ഗംഭീര ഓപ്പണിംഗാണ് അല്ലു അർജുന് കേരളത്തിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിൻറെ അഡ്വാൻസ്ഡ് ടിക്കറ്റ് ബുക്കിംഗിന് ലഭിക്കുന്നത്. 'പുഷ്പ ഇനി നാഷണല്ല, ഇൻറർനാഷണൽ!' എന്ന ഡയലോഗുമായി എത്തിയിരുന്ന ട്രെയിലർ സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു. അതിനുപിന്നാലെ 'കിസ്സിക്', 'പീലിങ്സ്' എന്നീ പാട്ടുകളുമെത്തിയിരുന്നു. ഡിസംബ‍ർ അഞ്ചിനാണ് ചിത്രത്തിൻറെ വേൾഡ് വൈഡ് റിലീസ്. 12,000 സ്ക്രീനുകളിഷ പ്രദര്ർശനമുണ്ട്. ഇ ഫോർ എൻറർടെയ്ൻമെന്റ്സാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ: ദ റൈസി'ൻറെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ'  ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി ആർ ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

 



deshabhimani section

Related News

View More
0 comments
Sort by

Home