"നയൻതാര: ബിയോണ്ട് ദ ഫെയറി ടേൽ' ട്രെയിലർ പുറത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 06:24 PM | 0 min read

അഭിനേത്രി നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഡോക്യു- ഫിലിംനയൻതാര: ബിയോണ്ട് ദ ഫെയറി ടേലിന്റെ ട്രെയിലർ പുറത്ത്. നെറ്റ്ഫ്ലിക്സ് ഇന്ത്യയാണ് ട്രെയിലർ പുറത്തുവിട്ടത്. ഒരു മണിക്കൂർ 21 മിനിറ്റി ദൈർഘ്യമുള്ള ഡോക്യു- ഫിലിം നയൻതാരയുടെ പിറന്നാൾ ദിനമായ നവംബർ പതിനെട്ടിന് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും.

മലയാളത്തിൽ ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നയൻതാരയുടെ ജീവിതമാണ് ആരാധകർക്കായി നെറ്റ്ഫ്ലിക്സ് ഒരുക്കുന്നത്. മുമ്പ് നയൻതാരയുടെ വിവാഹം മാത്രം സ്ട്രീംചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് നയൻതാരയുടെ വ്യക്തി ജീവിതം കൂടി ഉൾപ്പെടുത്തി വിപുലമാക്കുകയായിരുന്നു.



രണ്ട് മിനിറ്റും 25 സെക്കൻഡും ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. സംവിധായകരായ നെൽസൺ, ആറ്റ്ലി, അഭിനേതാക്കളായ താപ്സി പന്നു, റാണാ ദ​ഗ്​​ഗുബതി, നാ​ഗാർജുന, നയൻതാരയുടെ അമ്മ ഓമന കുര്യൻ, പങ്കാളി വിഘ്നേഷ് ശിവൻ എന്നിവർ ട്രെയിലറിൽ സംസാരിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home