പത്താം വാർഷികത്തിൽ റീ റിലീസിനൊരുങ്ങി ഇന്റർസ്റ്റെല്ലാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 05:14 PM | 0 min read

റീ റിലീസിനൊരുങ്ങി വിഖ്യാത സ്പേസ് ഫിക്ഷൻ ചിത്രം ഇന്റർസ്റ്റെല്ലാർ. 2014ൽ പുറത്തിറങ്ങിയ ക്രിസ്റ്റഫർ നോളൻ ചിത്രത്തിന്റെ പത്താംവാർഷിക വേളയിലാണ് റീ റീലീസ്. ഐ മാക്സിൽ ഡിസംബർ ആറിനാണ് ചിത്രം റീ റിലീസ് ചെയ്യുക. വാർഷികം കണക്കിലെടുത്ത് ഒരാഴ്ച നീണ്ടു നിൽക്കുന്ന എക്സ്ക്ലൂസീവ് റീ റിലീസ് ആവും ഉണ്ടാവുകയെന്ന് നിർമാതാക്കളായ പാരമൗണ്ട് പിക്ചേഴ്സ് വ്യക്തമാക്കി.

ചിത്രത്തിന്റെ ഡിജിറ്റൽ സ്ക്രീനിങ്ങിനുള്ള അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് നവംബർ അവസാനത്തോടെ ആരംഭിക്കും. 2014ൽ റിലീസ് ചെയ്ത ചിത്രം ബോക്സോഫീസിൽ 730 മില്യൺ ഡോളർ നേടിയിരുന്നു. മാത്യൂ മക്​ഗോണ​ഗി, ആൻ ഹാത്വേ, ജെസീക്ക കാസ്റ്റേൻ, തിമോത്തി ഷാലമെറ്റ് എന്നിവർ അഭിനയിച്ച ചിത്രം അഞ്ച് ഓസ്കാർ നോമിനേഷനുകളും നേടി. മികച്ച വിഷ്വൽ എഫക്ടിനുള്ള അക്കാദമി അവാർഡും ചിത്രം കരസ്ഥമാക്കിയിരുന്നു.

ചിത്രത്തിന്റെ റീ റിലീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഏതൊക്കെ രാജ്യങ്ങളിൽ റീ റിലീസ് ചെയ്യുമെന്നതടക്കമുള്ള വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.  ഓപ്പൺഹൈമറാണ് നോളന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. മാറ്റ് ഡാമൺ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് നോളന്റേതായി അടുത്തതായി ഒരുങ്ങുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home