ഹണ്ടർ ഷൂട്ടിങ്ങിനിടെ നടൻ സുനിൽ ഷെട്ടിക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 07:18 PM | 0 min read

മുംബൈ > ബോളിവുഡ് നടൻ സുനിൽ ഷെട്ടിക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. ഹണ്ടർ എന്ന സീരീസിന്റെ ഷൂട്ടിങ്ങിനിടെയാണ് പരിക്കേറ്റത്. വാരിയെല്ലിനാണ് പരിക്കേറ്റതെന്നാണ് വിവരം.

മരത്തടികളുപയോ​ഗിച്ച് ആക്ഷൻ രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ തടി വാരിയെല്ലിൽ ഇടിക്കുകയായിരുന്നു. സുനിൽ ഷെട്ടിക്ക് പരിക്കേറ്റതിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവച്ചു. തനിക്ക് ചെറിയ പരിക്കുകളാണുള്ളതെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും സുനിൽ ഷെട്ടി എക്സിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home